Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Pollution

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടും ‘വ​ള​രെ മോ​ശം' നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​ത്തെ ചെ​റി​യ ആ​ശ്വാ​സ​ത്തി​ന് ശേ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടും ‘വ​ള​രെ മോ​ശം' നി​ല​യി​ൽ. ‘ഗു​രു​ത​ര​മാ​യ' മ​ലി​നീ​ക​ര​ണ നി​ല​യാ​ണ് ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഡ​ൽ​ഹി​യു​ടെ 24 മ​ണി​ക്കൂ​ർ ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​ള​രെ മോ​ശം നി​ല​യാ​യ 332 ആ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ഡാ​റ്റ പ്ര​കാ​രം വ്യാ​ഴാ​ഴ്ച 234, ബു​ധ​നാ​ഴ്ച 271 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ 38 പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ വാ​യു ഗു​ണ​നി​ല​വാ​ര നി​രീ​ക്ഷ​ണ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ 400 ന് ​മു​ക​ളി​ൽ ഗു​രു​ത​ര​മാ​യ വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി.

ആ​ന​ന്ദ് വി​ഹാ​ർ, ബ​വാ​ന, ഡി​ടി​യു, ജ​ഹാം​ഗി​ർ​പു​രി, ന​രേ​ല, നെ​ഹ്‌​റു ന​ഗ​ർ, രോ​ഹി​ണി, വി​വേ​ക് വി​ഹാ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 20 സ്റ്റേ​ഷ​നു​ക​ൾ വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു, ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ൾ മോ​ശം വാ​യു ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ സ​മീ​ർ ആ​പ്പി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

പൂ​ജ്യ​ത്തി​നും 50 നും ​ഇ​ട​യി​ലു​ള്ള ഒ​രു വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ന​ല്ല​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു, 51-100 തൃ​പ്തി​ക​രം, 101-200 മി​ത​മാ​യ​ത്, 201-300 മോ​ശം, 301-400 വ​ള​രെ മോ​ശം, 401-500 ഗു​രു​ത​രം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വാ​യു ഗു​ണ​നി​ല​വാ​രം ത​രം​തി​രി​ക്കു​ന്ന​ത്.

National

മരണവായു!ഡ​ൽ​ഹി​യി​ൽ ഏ​ഴി​ലൊ​രു മ​ര​ണ​വും വാ​യു​മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെട്ടത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 2023ലു​​​ണ്ടാ​​​യ ഏ​​​​ഴി​​​​ലൊ​​​​രു മ​​​​ര​​​​ണ​​​​ത്തി​​​​നും കാ​​​​ര​​​​ണം വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ​​​​ഠ​​​​നം. ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് മെ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​വാ​​​​ലു​​​​വേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഡാ​​​​റ്റ​​​​യി​​​​ലാ​​​​ണ് ഈ ​​​​വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ഡാ​​​​റ്റ പ്ര​​​​കാ​​​​രം വാ​​​​യു​​​​വി​​​​ലെ സൂ​​​​ക്ഷ്മ​​​​ക​​​​ണി​​​​ക​​​​ക​​​​ളു​​​​ടെ (പി​​​​എം) മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം മൂ​​​​ലം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 17,188 മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് 2023ൽ ​​​​ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ആ ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ആ​​​​കെ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ഴി​​​​ലൊ​​​​രു മ​​​​ര​​​​ണ​​​​വും വി​​​​ഷ​​​​മ​​​​യ​​​​മാ​​​​യ വാ​​​​യു​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണെ​​​​ന്നാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.


ഉ​​​​യ​​​​ർ​​​​ന്ന ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം, പ്ര​​​​മേ​​​​ഹം, ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ള​​​​സ്ട്രോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വാ​​​​യു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 2023ലെ ​​​​ആ​​​​കെ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ 12.5 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന സി​​​​സ്റ്റോ​​​​ളി​​​​ക് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം മൂ​​​​ല​​​​മാ​​​​യ​​​​പ്പോ​​​​ൾ (14,874 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ) പ്ര​​​​മേ​​​​ഹം മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ത​​​​മാ​​​​നം ഒ​​​​ന്പ​​​​താ​​​​ണ് (10,653 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ). ഇ​​​​തേ വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ള​​​​സ്ട്രോ​​​​ൾ 7,267 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മി​​​​ത ശ​​​​രീ​​​​ര​​​​ഭാ​​​​രം (ബി​​​​എം​​​​ഐ) 6,698 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​യി.


വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ 2018ൽ 15,786 ​​​​ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്തു​​​​നി​​​​ന്നാ​​​​ണ് 2023ൽ 17,000​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഡാ​​​​റ്റ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ഹ്ര​​​​സ്വ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലും ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ലും മ​​​​റ്റു ശ​​​​രീ​​​​ര​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​ത് കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

National

വായു മലിനീകരണം; ഡൽഹിയിൽ നാലിൽ മൂന്ന് വീടുകൾ അസുഖബാധിതം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം നാ​​​ലി​​​ൽ മൂ​​​ന്നു വീ​​​ടു​​​ക​​​ളി​​​ൽ ഒ​​​രാ​​​ളെ​​​ങ്കി​​​ലും അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​മാ​​​യ​​​താ​​​യി സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ദേ​​​ശീ​​​യ​​​ ത​​​ല​​​സ്ഥാ​​​ന പ്ര​​​ദേ​​​ശ​​​ത്ത് 75 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളി​​​ലും ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.

ശ്വാ​​​സ​​​കോ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​പു​​​റ​​​മെ കാ​​​ഴ്ച​​​യെ​​​യും അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക (എ​​​ക്യു​​​ഐ) ഇ​​​ന്ന​​​ലെ 400നും 500​​​നും ഇ​​​ട​​​യി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. വാ​​​യു​​​വി​​​ലെ സൂ​​​ക്ഷ്മ ക​​​ണി​​​ക​​​ക​​​ളു​​​ടെ (പി​​​എം 2) അ​​​ള​​​വ് മീ​​​റ്റ​​​റി​​​ൽ 350 ഗ്രാം ​​​വ​​​രെ​​​യെ​​​ത്തി. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന നി​​​ർ​​​ദേ​​​ശി​​​ച്ച സു​​​ര​​​ക്ഷി​​​ത​​​ പ​​​രി​​​ധി​​​യേ​​​ക്കാ​​​ൾ പ​​​ത്തി​​​ര​​​ട്ടി കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്.

എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഈ ​​​സീ​​​സ​​​ണി​​​ൽ ശ്വ​​​സ​​​നം​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​കു​​​ന്ന ന​​​ഗ​​​ര​​​മാ​​​യി ദേ​​​ശീ​​​യ ​​​ത​​​ല​​​സ്ഥാ​​​നം മാ​​​റി​​​യി​​​ട്ടും കാ​​​ര്യ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളി​​​ല്ല. ക്ലൗ​​​ഡ് സീ​​​ഡിം​​​ഗി​​​ലൂ​​​ടെ കൃ​​​ത്രി​​​മമ​​​ഴ പെ​​​യ്യി​​​ക്കാ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​വും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ വി​​​ജ​​​യി​​​ച്ചി​​​ല്ല.

ഹൃ​​​ദ്‌​​​രോ​​​ഗ​​​ ബാ​​​ധ​​​യ്ക്കും വി​​​ഷ​​​വാ​​​ത​​​ക​​​ങ്ങ​​​ൾ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യും പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​സ്ത്്മ അ​​​ട​​​ക്ക​​​മു​​​ള്ള ശ്വാ​​​സ​​​രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ ഒ​​​രു മാ​​​സ​​​ത്തേ​​​ക്കെ​​​ങ്കി​​​ലും ഡ​​​ൽ​​​ഹി വി​​​ട്ടു താ​​​ര​​​ത​​​മ്യേ​​​ന ശു​​​ദ്ധ​​​വാ​​​യു കി​​​ട്ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കോ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കോ മാ​​​റി താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്ന് ശ്വാ​​​സ​​​രോ​​​ഗ വി​​​ദ​​​ഗ്‌​​​ധ​​​ർ (പ​​​ൾ​​​മ​​​ണ​​​റി, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ ആ​​​ൻ​​​ഡ് സ്ലീ​​​പ് മെ​​​ഡി​​​സി​​​ൻ) നി​​​ർ​​​ദേ​​​ശി​​​ച്ചു.

ശ്വാ​​​സ​​​കോ​​​ശ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ പു​​​റ​​​മെ ടൈ​​​ഫോ​​​യി​​​ഡ്, മ​​​ഞ്ഞ​​​പ്പി​​​ത്തം തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​റ​​​ൽ രോ​​​ഗ​​​ങ്ങ​​​ളും ഡ​​​ൽ​​​ഹി​​​യി​​​ൽ വ്യാ​​​പി​​​ക്കു​​​ന്ന​​​തും പ്ര​​​ശ്ന​​​മാ​​​യി​​​ട്ടു​​​ണ്ട്. കു​​​ഞ്ഞു​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ലെ മ​​​ലി​​​ന​​​വാ​​​യു ഇ​​​ന്ന​​​ലെ​​​യും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലാ​​​ണ്.

നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ശ്വ​​​സ​​​ന​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ, പ​​​നി, ശ​​​രീ​​​ര​​​വേ​​​ദ​​​ന എ​​​ന്നി​​​വ ത​​​ല​​​സ്ഥാ​​​ന​​​ത്ത് വ​​​ള​​​രെ കൂ​​​ടു​​​ത​​​ൽ പേ​​​രെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ച്ച്3 എ​​​ൻ2 ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​യും മ​​​റ്റു വൈ​​​റ​​​ൽ രോ​​​ഗ​​​ങ്ങ​​​ളും അ​​​ണു​​​ബാ​​​ധ​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യു​​​ണ്ട്. വി​​​ട്ടു​​​മാ​​​റാ​​​ത്ത ചു​​​മ​​​യും പ​​​നി​​​യും മു​​​ത​​​ൽ തൊ​​​ണ്ട​​​വേ​​​ദ​​​ന, ക്ഷീ​​​ണം വ​​​രെ​​​യു​​​ള്ള ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നേ ഉ​​​യ​​​ർ​​​ന്നു.

കു​​​ട്ടി​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും മു​​​ൻ​​​കാ​​​ല രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ള്ള​​​വ​​​രെ​​​യും വൈ​​​റ​​​സ് രോ​​​ഗ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​മ്യൂ​​​ണി​​​റ്റി പ്ലാ​​​റ്റ്ഫോ​​​മാ​​​യ ലോ​​​ക്ക​​​ൽ സ​​​ർ​​​ക്കി​​​ൾ​​​സി​​​ന്‍റെ പു​​​തി​​​യ സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഡ​​​ൽ​​​ഹി, ഗു​​​രു​​​ഗ്രാം, നോ​​​യി​​​ഡ, ഫ​​​രീ​​​ദാ​​​ബാ​​​ദ്, ഗാ​​​സി​​​യാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ 15,000ത്തി​​​ല​​​ധി​​​കം പേ​​​രെ നേ​​​രി​​​ട്ടു ക​​​ണ്ടാ​​​ണു സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 56 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളി​​​ൽ രോ​​​ഗാ​​​വ​​​സ്ഥ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച 75 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളാ​​​യി വ​​​ർ​​​ധി​​​ച്ചു.

National

രാജ്യത്തെ വായു മലിനീകരണം പൊതുജനാരോഗ്യത്തിനു ഭീഷണി: ജയ്റാം രമേശ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം മ​​​നു​​​ഷ്യ​​​ശ​​​രീ​​​ര​​​ത്തി​​​നും ത​​​ല​​​ച്ചോ​​​റി​​​നും നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ കേ​​​ന്ദ്ര വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യു​​​മാ​​​യ ജ​​​യ്റാം ര​​​മേ​​​ശ്.


വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഈ ​​​പ്ര​​​തി​​​സ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ഭാ​​​വി​​​യി​​​ലെ തൊ​​​ഴി​​​ൽ​​​ശ​​​ക്തി​​​യെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഡ​​​ൽ​​​ഹി​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ജ​​​യ്റാം ര​​​മേ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.


വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​തു​​​കാ​​​ര​​​ണം 2023ൽ ​​​മാ​​​ത്രം 20 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ച്ച​​​താ​​​യും സ്റ്റേ​​​റ്റ് ഓ​​​ഫ് ഗ്ലോ​​​ബ​​​ൽ എ​​​യ​​​റി​​​ന്‍റെ 2025ലെ ​​​റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ദ്ധ​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2000ത്തി​​​ൽ​​​നി​​​ന്ന് 25 വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​ന്പോ​​​ൾ മ​​​ര​​​ണ​​​ത്തി​​​ൽ 43 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം മ​​​ര​​​ണ​​​ങ്ങ​​​ളും ഹൃ​​​ദ്‌​​​രോ​​​ഗം, ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദം, പ്ര​​​മേ​​​ഹം, ഡി​​​മെ​​​ൻ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.


രാ​​​ജ്യ​​​ത്ത് ഒ​​​രു ല​​​ക്ഷം പേ​​​രി​​​ൽ 186 പേ​​​ർ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ല​​​മാ​​​ണു മ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച പ​​​ത്തി​​​ര​​​ട്ടി​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​ണ്. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ 70 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ്‌​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 25 ശ​​​ത​​​മാ​​​ന​​​വും പ്ര​​​മേ​​​ഹ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 33 ശ​​​ത​​​മാ​​​ന​​​വും വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​മി​​​ത്ത​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.


വാ​​​യു​​​വി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ക്ഷ്മ ക​​​ണി​​​ക പ​​​ദാ​​​ർ​​​ത്ഥം (പി​​​എം 2.5) അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്വ​​​സി​​​ക്കു​​​ന്ന​​​ത് മ​​​റ​​​വി രോ​​​ഗ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ണ്ട്. 2023ൽ ​​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യ 626000 മ​​​റ​​​വി​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ നി​​​ല​​​വി​​​ലെ പി​​​എം 2.5ന്‍റെ സൂ​​​ചി​​​ക ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ലും എ​​​ട്ടു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു.

National

വായുമലിനീകരണം: കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായി പഠനം

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 13 ശ​ത​മാ​നം ശി​ശു​ക്ക​ൾ മാ​സം തി​ക​യാ​തെ​യും 17 ശ​ത​മാ​നം ശി​ശു​ക്ക​ൾ ഭാ​ര​ക്കു​റ​വോ​ടെ​യും ജ​നി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ സ​ർ​വേ റി​പ്പോ​ർ​ട്ട്. ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ അ​നു​ഭ​വി​ക്കു​ന്ന വാ​യുമ​ലി​നീ​ക​ര​ണ​മാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഴ, താ​പ​നി​ല തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഈ ​അ​വ​സ്ഥ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, മും​ബൈ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പുലേ​ഷ​ൻ സ​യ​ൻ​സ​സ്, യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽനി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ആ​രോ​ഗ്യ സ​ർ​വേ വി​ശ​ക​ലനം ചെ​യ്താ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സ​ർ​വേ, റി​മോ​ട്ട് സെ​ൻ​സിം​ഗ് ഡാ​റ്റ തു​ട​ങ്ങി​​യ​വ​യാ​ണ് വി​ശ​ക​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

കാ​ൻ​സ​റി​ന​ട​ക്കം കാ​ര​ണ​മാ​കു​ന്ന പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു ശ്വ​സി​ക്കു​ന്ന​ത് മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​ത്തി​നും ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ ഭാ​ര​ക്കു​റ​വി​നും കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ക​ണി​ക പൊ​തു​വെ കു​റ​വാ​ണ്. 2019ൽ ​ആ​രം​ഭി​ച്ച സ​ർ​വേ​യു​ടെ ഫ​ല​മാ​ണ് വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

Latest News

Up